DCBOOKS
Malayalam News Literature Website

ഡി സി നോവല്‍ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു

നവാഗത നോവലിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഡി സി നോവല്‍ സാഹിത്യപുരസ്‌കാരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 2018 ലെ ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30 ആണ്. സാഹിത്യലോകത്തിലേക്ക് നിരവധി എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യപുരസ്‌കാരമാണിത്. 

മത്സര നിബന്ധനകള്‍;

  • ഒന്നാം സ്ഥാനം നേടുന്ന നോവലിന് ഒരു ലക്ഷം രൂപ സമ്മാനമായി   ലഭിക്കുന്നു. 
  • അന്തിമപട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ്   പ്രസിദ്ധീകരിക്കും.
  • പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യ  നോവലുകള്‍  മാത്രമേ മത്സരത്തിന് അയക്കാവൂ.
  • വിവര്‍ത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല.
  • മലയാളനോവലുകളാണ് മത്സരത്തിന് പരിഗണിക്കുക.
  • അയക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതാണ്.
  • നോവലിനൊപ്പം വയസ്സു തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. ( പ്രായപരിധി 40     വയസ്സ് , 1978 ജൂണ്‍ 30 ശേഷം ജനിച്ചവരായിരിക്കണം)
  • രചനകള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, ഡി സി സാഹിത്യമത്സരം 2018, ഡി സി   ബുക്‌സ്   കോര്‍പ്പറേറ്റ് ഓഫീസ്, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്‌ ,   കോട്ടയം.   04812563114
  • 2018 ആഗസ്റ്റ് 29 ന് നടക്കുന്ന ഡി സി ബുക്‌സിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ചാണ്   പുരസ്‌കാരപ്രഖ്യാപനവും അവാര്‍ഡ് ദാനവും നടക്കുക.
  • ഒന്നാം സമ്മാനം നേടുന്ന നോവലിന് രണ്ടാം പതിപ്പുമുതല്‍ റോയല്‍റ്റി ലഭിക്കുന്നതായിരിക്കും.
  • നോവലിന്റെ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  • രചനകള്‍ അയക്കേണ്ട അവസാനതീയതി: 2018 ജൂണ്‍ 30.
  • രചനകള്‍ ഇ മെയില്‍ വഴി സ്വീകരിക്കുന്നതല്ല.
  • അന്വേഷണങ്ങള്‍ക്ക്: editorial@dcbooks.com, 04812563114, 2301614

Comments are closed.