DCBOOKS
Malayalam News Literature Website

പുതിയ രൂപത്തിലും ഭാവത്തിലും; ബാലചന്ദ്രമേനോന്റെ ‘എന്നാലും ശരത്..?’

നീണ്ട ഇടവേളക്ക് ശേഷം മലയാളിയുടെ കുടുംബചിത്ര സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ പുതിയ ചിത്രം എന്നാലും ശരത്? തീയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയവും സസ്‌പെന്‍സും ഇഴചേരുന്ന ഈ ചിത്രം ക്യാംപസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബാലചന്ദ്രമേനോനൊപ്പം പുതുമുഖങ്ങളാണ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. അജു വര്‍ഗീസ്, ജൂഡ് ആന്തണി, മേജര്‍ രവി, ലാല്‍ ജോസ്, ദിലീഷ് പോത്തന്‍, സിദ്ധാര്‍ത്ഥ ശിവ എന്നിവരും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്. ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ബാലചന്ദ്രമേനോന്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കൃഷ്ണകല ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍.ഹരികുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു

ട്രെയിലര്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ബാലചന്ദ്രമേനോന്‍ പ്രേക്ഷകര്‍ക്കെഴുതിയ കുറിപ്പും വീഡിയോക്കൊപ്പമുണ്ട്.

‘ഒരു അപേക്ഷ… ‘എന്നാലും ശരത്’ ട്രെയിലര്‍ കണ്ടിട്ട് നടുങ്ങരുത്…സിനിമ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കു വിധയമാകേണ്ട മാധ്യമം ആണ്, ഒപ്പം നമ്മുടെ ശൈലിയും. സിനിമയെ സ്‌നേഹിച്ചു ആദ്യദിവസം തിയേറ്ററില്‍ എത്തുന്ന യുവത്വത്തെ കണക്കിലെടുത്തു ഞാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഒപ്പം ഞാന്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ കുടി ഓര്‍ക്കുക, ‘ജയിംസ് ബോണ്ടിനെ വെച്ച് ഞാന്‍ ചിത്രം സംവിധാനം ചെയ്യാം, പക്ഷെ അയാളുടെ ഓരോ ഇടിയുടെയും പിന്നില്‍ അവന്റെ കുടുംബത്തോടുള്ള സ്‌നേഹവും വിധയത്വവും ഉണ്ടാകും’…നിങ്ങളുടെ അനുഗ്രഹങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ബാലചന്ദ്രമേനോന്‍.’

Comments are closed.