DCBOOKS
Malayalam News Literature Website
Rush Hour 2

‘ഏകാന്തതയുടെ മഹാതീരം’….പ്രണയദിനത്തിൽ നീലവെളിച്ചത്തിലെ പുതിയ ഗാനം എത്തി

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു  സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലെ പുതിയ വീഡിയോ ഗാനം പ്രണയദിനത്തിൽ പുറത്തിറങ്ങി. ’ഏകാന്തതയുടെ മഹാതീരം’ എന്നഗാനമാണ് പ്രണയദിനത്തിൽ വീണ്ടുമെത്തിയിരിക്കുന്നത്. ടൊവിനോ തോമസ് ആണ് ​ഗാനരം​ഗത്തിൽ. കമുകറ പുരുഷോത്തമൻ ആലപിച്ച് അനശ്വരമാക്കിയ ​ഗാനത്തിന്റെ പുതിയ പതിപ്പ് ഷഹബാസ് അമനാണ്  ആലപിച്ചിരിക്കുന്നത്.  പി. ഭാസ്കരന്റെ വരികൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നിരിക്കുന്നു.  ബിജിബാലും റെക്സ് വിജയനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേർന്നാണ് നീലവെളിച്ചം നിർമ്മിക്കുന്നത്.

നീലവെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

 ‘നീലവെളിച്ച’വും മറ്റ് പ്രധാന കഥകളും എന്ന പേരില്‍ ഡി സി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Comments are closed.