DCBOOKS
Malayalam News Literature Website
Rush Hour 2

നടി മധുബാലയുടെ ജന്മവാര്‍ഷികദിനം

ഹിന്ദി സിനിമാലോകത്തെ പ്രശസ്തയായ നടിയായിരുന്നു മധുബാല. 1933 ഫെബ്രുവരി 14-ന് ദില്ലിയിലായിരുന്നു മധുബാലയുടെ ജനനം.ബാലതാരമായി സിനിമയിലെത്തിയ മധുബാലയുടെ യഥാര്‍ത്ഥനാമം മുംതാസ് ബീഗം ജെഹാന്‍ ദെഹ്‌ലവി എന്നായിരുന്നു. ഇന്ത്യയുടെ മെര്‍ലിന്‍ മണ്‍റോ എന്നായിരുന്നു മാധ്യമങ്ങള്‍ മധുബാലയെ വിശേഷിപ്പിച്ചിരുന്നത്.

മുഗള്‍ ഇ അസം (1960) എന്ന വിഖ്യാത ചിത്രത്തിലെ അനാര്‍ക്കലിയിലൂടെ അവര്‍ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ബര്‍സാത് കി രാത്, ചല്‍തി കി നാം ഗാഡി, മഹല്‍, കാലാപാനി, അമര്‍ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. വിഖ്യാതഗായകനും നടനും സംവിധായകനുമായിരുന്ന കിഷോര്‍കുമാറായിരുന്നു ഭര്‍ത്താവ്. ഗുരുതരമായ കരള്‍ രോഗത്തെത്തുടര്‍ന്ന് 36-ാംവയസ്സിലായിരുന്നു മധുബാലയുടെ അന്ത്യം. മധുബാലയോടുള്ള ആദരസൂചകമായി തപാല്‍വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.