DCBOOKS
Malayalam News Literature Website

‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’; ദുല്‍ഖര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലിം കുമാറും വിഷ്ണു ഉണ്ണികൃഷ്ണനും ഒത്തുചേരുന്നു. നവാഗതനായ ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബിബിന്‍ ജോര്‍ജ്ജ്- വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

പി. സുകുമാറാണ് ഛായാഗ്രഹണം. ആന്റോ ജോസഫ്, സി.ആര്‍.സലീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് നാദിര്‍ഷയാണ്.

Comments are closed.