DCBOOKS
Malayalam News Literature Website

ഡോ. സി.പി. മേനോൻ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 2022, 2023 വർഷങ്ങളിലെ പുരസ്കാരങ്ങളാണ് Textകുസാറ്റ് ഹിന്ദി വകുപ്പിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ വിതരണം ചെയ്തത്.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. കെ. രാജശേഖരൻ നായരുടെ ‘ചിരിയും ചിന്തയും സർഗ്ഗാത്മകതയും’, എ. ഹേമചന്ദ്രൻ, ഐ.പി.എസിന്റെ ‘ നീതി എവിടെ’, എന്നീ പുസ്തകങ്ങൾ ഉൾപ്പെടെ മൂന്നു പുസ്തകങ്ങളാണ് 2023 ലെText പുരസ്‌കാരത്തിന് അർഹമായത്. ഡോ. പി. കെ. രാജശേഖരന്റെ ‘ആത്മാവിന്റെ പാവകളിക്കാരാൻ ‘ എന്ന കൃതിക്കും പുരസ്‌കാരം ലഭിച്ചു.

2022ലെ അവാർഡുകൾക്ക് ഡോ. കവിത ബാലകൃഷ്ണൻ – (വായനാമനുഷ്യന്റെ കലാചരിത്രം), ഡോ. എം എൻ കാരശ്ശേരി – (തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ), ഡോ. കെ മുരളീധരൻ – (വൈദ്യത്തിന്റെ ഭൂമിയും ആകാശവും) എന്നിവർ അർഹരായി.

ചടങ്ങിൽ ഡോ. എം. ലീലാവതി, എം. വിനയകുമാർ എന്നിവർ സംസാരിച്ചു. പ്രൊഫ. തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണൻ നായർ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. സി. രാധാകൃഷ്ണൻ ഓൺലൈനായി സംബന്ധിച്ചു.

Comments are closed.