DCBOOKS
Malayalam News Literature Website

‘ഡോക്ടർ’ സി.എസ്. ചന്ദ്രിക എഴുതിയ കഥ

ഇന്ന് ഡോക്ടര്‍മാരുടെ ദിനം. ‘ഡോക്ടര്‍’ എന്ന കഥ, ഡോക്ടര്‍ ബെഥുനെയുടെ ജീവിത പശ്ചാത്തലത്തില്‍, നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന അനുഭവങ്ങളുടെ സാഹചര്യത്തിൽ നിന്ന് എഴുതിയതാണ്.

ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

ഇന്ന് പത്രം തുറന്നപ്പോള്‍ മറ്റൊരു സങ്കട വാർത്ത കൂടി കണ്ടു. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മരിച്ചത് 798 ഡോക്ടര്‍മാര്‍..

ഈ കഥ എഴുതിയത് 2016 ലാണ്.

പ്രഭുവിന്റെ തളര്‍ന്ന ശബ്‌ദം കുഴയാന്‍ തുടങ്ങുന്നു.

പ്രഭു ജീവന്റെ തോളിലേക്ക്‌ ചാഞ്ഞു. ജീവന്‍ പ്രഭുവിനെ എടുക്കുകയാണ്‌..

Textനേരത്തേ ഓടിപ്പോയിരുന്ന ആള്‍ക്കൂട്ടം വീണ്ടും തടിച്ചു കൂടുന്നത്‌ കണ്ട്‌ ഡോക്‌ടര്‍മാരുടെ സംഘടനയുടെ നേതാക്കള്‍ എസ്‌. പി യോട്‌ കൂടുതല്‍ പോലീസിനെ ആവശ്യപ്പെട്ട്‌ ഒച്ചയുയര്‍ത്തി. പ്രഭുവിനെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ്‌ അവര്‍ വഴിയില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്‌.

പ്രഭുവിന്റെ കുഴഞ്ഞ ശബ്‌ദം ജീവന്റെ കാതിലേക്ക്‌ ചെറു തിരകള്‍പോലെ വിലയം പ്രാപിച്ചു.

‘എനിക്ക്‌…ഈ ജോലി വിടണമെന്ന്‌ തോന്നുന്നു….’

ജീവന്റെ ഉള്ളിലെ തോറാസിക്‌ സര്‍ജന്‍ പിടഞ്ഞു.

ജീവനേക്കാള്‍ വിലയുള്ളതല്ല ജോലി.

പ്രഭുവിന്റെ ശ്വാസം ശബ്‌ദത്തെ തടവിലാക്കിക്കഴിഞ്ഞു.

പകരംഎട്ടു ദിക്കും കേള്‍ക്കേ ജീവന്റെ ശബ്‌ദമുയര്‍ന്നു.

“ആംബുലന്‍സ്‌ എവിടെ?”

പോലീസുകാര്‍ വീണ്ടും ആള്‍ക്കൂട്ടത്തെ ലാത്തി കൊണ്ട്‌ വിരട്ടിയോടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്‌ ജീവന്‍ പ്രഭുവിനേയുമെടുത്ത്‌ വീടിന്റെ പടികളിറങ്ങി.

ഹോപൈയിലെ കത്തിക്കാളുന്ന സൂര്യനിലൂടെ, വുട്ടായ്‌ പര്‍വത നിരകളില്‍ നിന്നെത്തുന്ന ചുടുകാറ്റിലൂടെ, വിശപ്പിനെ കണക്കാക്കാതെ, ഉറങ്ങാതെ, തളര്‍ച്ച ശ്രദ്ധിക്കാതെ, ബോംബിനെ വക വെയ്‌ക്കാതെ, ഇല്ലായ്‌മകള്‍ മാത്രമുള്ള ഗ്രാമങ്ങള്‍ക്കു മുകളിലെ അനന്തതയില്‍ നിന്ന്‌ ഡോക്‌ടര്‍ ബെഥുനെ നിശ്ശബ്‌ദമായി ജീവനെ നോക്കുന്നുണ്ട്‌. ആ മുഖത്ത്‌ ഒരേയൊരു ഭാവം മാത്രം. അതിരറ്റ അലിവ്‌.

– ഡോക്ടർ
(എൻ്റെ പച്ചക്കരിമ്പേ)

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.