DCBOOKS
Malayalam News Literature Website

കസുവോ ഇഷിഗുറോയുടെ ദിവസത്തിന്റെ ശേഷിപ്പുകള്‍

നൊബേല്‍ സമ്മാനാര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’യുടെ മലയാള പരിഭാഷയാണ് ‘ദിവസത്തിന്റെ ശേഷിപ്പുകള്‍‘. പുസ്തകം ലൈല സൈന്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി.

സ്റ്റീവന്‍സ് എന്ന ബട്‌ലര്‍ തന്റെ മൂന്നു പതിറ്റാണ്ടുകാലത്തെ വിശിഷ്ടസേവനത്തിനുശേഷം ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. ഇംഗ്ലണ്ടിന്റെ ചാരുതയാര്‍ന്ന ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഈ യാത്ര സ്റ്റീവന്‍സിന്റെ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞിനോട്ടമായി മാറുന്നു. അയാള്‍ ഇത്രയുംകാലം വിലമതിച്ച ജീവിതമൂല്യങ്ങളെ പുനഃപരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ട് തന്റെ ഉള്ളിലൊളിപ്പിച്ച പ്രണയത്തെത്തേടിയുള്ള യാത്രയുടെ ശേഷിപ്പുകള്‍ ഒടുവില്‍ നിത്യസത്യത്തിന്റെ നേര്‍ക്കുള്ള ഒരു ദര്‍പ്പണമായി വായനക്കാരുടെ മുന്നില്‍ നിലകൊള്ളുന്നു. നോവലായും ചലച്ചിത്രരൂപമായും ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച നോവല്‍.

1989ലാണ് ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’ പ്രസിദ്ധീകരിക്കുന്നത്. ഇഷിഗുറോയെ പ്രശസ്തനാക്കിയതും ഈ നോവലാണ്. ഈ നോവലിന് മാന്‍ ബുക്കര്‍ പ്രൈസും (1989) ലഭിച്ചിരുന്നു. സ്റ്റീവന്‍സ് എന്ന ബട്‌ലര്‍ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന ദിവസത്തിന്റെ ശേഷിപ്പുകള്‍ വായനക്കാരന്റെ ഹൃദയംകവരുന്നതാണ്. ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

 

 

 

Comments are closed.