DCBOOKS
Malayalam News Literature Website

കാളിദാസന്റെ മരണം എന്ന കൃതിയെക്കുറിച്ചുള്ള പുസ്തകചര്‍ച്ച

എഴുത്തുകാരന്‍ എം. നന്ദകുമാറിന്റെ ഏറ്റവും പുതിയ നോവലായ കാളിദാസന്റെ മരണം എന്ന കൃതിയെക്കുറിച്ച് പുസ്തകച്ചര്‍ച്ച സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്നിന് വൈകിട്ട് 4.30ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പി.എഫ് മാത്യൂസ്, എസ്. രമേശന്‍, അജിത് നീലാഞ്ജനം, എം.നന്ദകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ലോകമെമ്പാടുമുള്ള സഹൃദയര്‍ അസാധാരണ പ്രതിഭയായി വാഴ്ത്തുന്ന കാളിദാസകവിയുടെ ജീവിതത്തിലൂടെയുള്ള ഒരു സങ്കല്പയാത്രയാണ് കാളിദാസന്റെ മരണം എന്ന നോവല്‍. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.