DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ ഒന്നു മുതല്‍ തിരുവല്ലയില്‍

വായനയുടെ പുതിയ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ആരംഭിക്കുന്നു. 2018 ഡിസംബര്‍ 1 മുതല്‍ 2019 ജനുവരി 20 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന ഒട്ടേറെ പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരപൂര്‍വ്വ അവസരം കൂടിയാണിത്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. 2019 ജനുവരി 20ന് മേള സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 9946109653

Comments are closed.