DCBOOKS
Malayalam News Literature Website

കോടതിസമക്ഷം ബാലന്‍ വക്കീല്‍; ദിലീപ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റൈ ട്രെയിലര്‍ പുറത്തിറങ്ങി. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആക്ഷന്‍ കോമഡി ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് സൂചന.

സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്,പ്രിയ ആനന്ദ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, ലെന തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയാകോം മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് സംഗീതസംവിധാനം. ഹരിനാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്.

Comments are closed.