DCBOOKS
Malayalam News Literature Website

നിങ്ങള്‍ എപ്പോഴും എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി; ദിലീപ്

ഒരിടവേളയ്ക്ക് ശേഷം നടന്‍ ദിലീപ് സാമൂഹ്യമാധ്യമങ്ങളില്‍ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് ദിലീപ് തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്.

‘നിങ്ങള്‍ എപ്പോഴും എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി’ എന്ന് ദിലീപ് പോസ്റ്റില്‍ പറയുന്നു. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പ്;

പ്രിയപ്പെട്ടവരെ,
ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടര്‍ന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും,എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ ‘കമ്മാരസംഭവം ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചവര്‍ക്ക് സമര്‍പ്പിതം.
ഒടിച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം

Comments are closed.