DCBOOKS
Malayalam News Literature Website

ദിലീപിനും കാവ്യാ മാധവനും പെണ്‍കുഞ്ഞ് പിറന്നു

കൊച്ചി: ദിലീപ്- കാവ്യാ മാധവന്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഫെയ്‌സ്ബുക്കിലൂടെ ദിലീപ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാളത്തിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യാ മാധവനും ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ 2016 നവംബര്‍ 25-നാണ് വിവാഹിതരായത്. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. സെപ്റ്റംബറില്‍ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയായിരുന്നു കാവ്യ.

Comments are closed.