അങ്ങേയറ്റം സ്വാർത്ഥരായ കുറേ ജീവികള്‍; കുറിപ്പുമായി ദീപാ നിശാന്ത്
കൊറോണപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവരെ വാടകവീടുകളില്‍ നിന്ന് ഒഴിപ്പിക്കാനും ബില്‍ഡിങ്ങുകളില്‍ നിന്ന് ഇറക്കിവിടാനും ശ്രമിക്കുന്നവര്‍ക്കെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. നേഴ്‌സുമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടത്തുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദീപാ നിശാന്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
കൊറോണപ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരെ വാടകവീടുകളിൽ നിന്ന് ഒഴിപ്പിക്കാനും ബിൽഡിങ്ങുകളിൽ നിന്ന് ഇറക്കിവിടാനും ശ്രമിക്കുന്ന അങ്ങേയറ്റം സ്വാർത്ഥരായ കുറേ ജീവികളുണ്ട്…നേഴ്സുമാർക്ക് നേരെയാണ് ഇത്തരം ക്രൂരത കൂടുതലെന്ന് കേൾക്കുന്നു… നിയമപരമായി നടപടിയെടുക്കേണ്ട വിഷയമാണിത്… നാടിനു വേണ്ടി നിസ്വാർത്ഥസേവനം നടത്തുന്നവരെ ഇത്തരം സമ്മർദ്ദങ്ങളിൽപ്പെടുത്തുന്ന ജീവികൾ മനുഷ്യവർഗ്ഗത്തിൽപ്പെടുന്നവരല്ല.
ആരോഗ്യപ്രവർത്തകരെ ആദരിക്കാനായി കയ്യടിക്കാനും കിണ്ണംകൊട്ടി പ്രതീകാത്മകമായി ബഹുമാനം പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്യുന്നവർ ഇത്തരം കാര്യങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
Comments are closed.