DCBOOKS
Malayalam News Literature Website

കൊറോണയെ ചിരിച്ചുകൊണ്ട് അതിജീവിക്കാം; ഫേസ്ബുക്ക് ലൈവിലൂടെ ആശ്വാസമേകാന്‍ ദേവദത്ത് പട്‌നായിക്

 

ഇന്ത്യന്‍ മിത്തോളജിയെ വായനാസമ്പന്നമായ സാഹിത്യരൂപമാക്കി മാറ്റിയ എഴുത്തുകാരനാണ് ദേവദത്ത് പട്‌നായിക്. ഇന്ന് ലോകരാജ്യങ്ങളെല്ലാം കൊറോണ ഭീതിയിലാണ്. കൊറോണ , ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് സര്‍ക്കാരുകളും ആരോഗ്യവകുപ്പും ആവര്‍ത്തിക്കുമ്പോഴും അത് ഇന്നും ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

ലോകം നേരിടുന്ന കൊറോണ എന്ന പ്രതിസന്ധിയെ ചിരിച്ചുകൊണ്ട് മറികടക്കണമെന്നാണ് പട്‌നായിക്കിന്റെ പക്ഷം. ഇതിനായി ഇന്നു മുതല്‍ ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളുമായി ഒരു മണിക്കൂര്‍ പട്‌നായിക് ചിലവഴിക്കും. ട്വിറ്ററിലൂടെ ദേവദത്ത് പട്‌നായിക് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

”മാര്‍ച്ച് 21 ശനിയാഴ്ച തൊട്ട് വൈകുന്നേരം നാല് മുതല്‍ അഞ്ച് മണിവരെ ഒരു മണിക്കൂര്‍ സമയം ഇന്ത്യന്‍, അബ്രഹാമിക്, പുരാതന-ആധുനിക പുരാണങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം. അതിജീവിനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകള്‍ ഈ കൊറോണക്കാലത്ത് നിങ്ങളുടെ ഭീതി ഇല്ലാതാക്കും. ഫേസ്ബുക്ക് ലൈവില്‍ നിങ്ങളും എന്നോടൊപ്പം ചേരൂ ”- ദേവദത്ത് പട്‌നായിക് ട്വിറ്ററില്‍ കുറിച്ചു.

ഫേസ്ബുക്ക് ലൈവ് @devduttmyth

യൂട്യൂബ് ലൈവ് @DevduttPattanaikOfficial

Comments are closed.