DCBOOKS
Malayalam News Literature Website

ചൊവ്വര പരമേശ്വരന്റെ ചരമവാര്‍ഷികദിനം

പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യ സമരനേതാവ്, തൊഴിലാളി പ്രവര്‍ത്തകന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു ചൊവ്വര പരമേശ്വരന്‍. 1923ല്‍ പാലക്കാട് നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം 1924ല്‍ വൈക്കം സത്യാഗ്രഹത്തിലും 1930ല്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലും, 1942ല്‍ ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു.

ചൊവ്വരഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യലബ്ധിക്കുശേഷം പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി പോരാടിയ അദ്ദേഹം 1968 ഡിസംബര്‍ 20ന് അന്തരിച്ചു. കേരള പ്രസ്സ് അക്കാദമി ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ചൊവ്വര പരമേശ്വരന്‍ പുരസ്‌കാരം നല്‍കിവരുന്നുണ്ട്. കൊച്ചിയിലെ ചൊവ്വര പരമേശ്വരന്‍ സ്മാരക സമിതിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Comments are closed.