DCBOOKS
Malayalam News Literature Website

പക്ഷിരാജന്റെ കഥകള്‍

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസ സഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങള്‍. ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയും ഒരുക്കിയിരിക്കുന്ന ജീവിതകഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഈ പരമ്പരയില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണ് ഗരുഡന്‍.

ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന്റെ വിവിധ ഭാര്യമാരില്‍ നിന്നാണ് ലോകത്തില്‍ ഇന്ന് കാണപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഉണ്ടായതെന്ന് പുരാണങ്ങള്‍ സൂചിപ്പിക്കുന്നു. കശ്യപന്റെ പത്‌നിമാരില്‍ രണ്ട് പേരായിരുന്നു സഹോദരിമാരായ കദ്രുവും വിനതയും. കദ്രുവില്‍ നിന്നാണ് നാഗങ്ങള്‍ പിറന്നത്. ഗരുഡന്റെ പിറവി കൊണ്ട് അനുഗ്രഹീതമായത് വിനതയുടെ മാതൃത്വമായിരുന്നു.

ഗരുഡന്റെ അതിവിചിത്രമായ ജനനം മുതല്‍ ആ കഥാപാത്രം കടന്നുപോകുന്ന പ്രധാന പുരാണ സംഭവങ്ങളെല്ലാം ഗരുഡന്‍ എന്ന പുസ്തകത്തില്‍ കടന്നുവരുന്നു.  ഉല്ലല ബാബുവാണ് പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് ബാലകൃഷ്ണന്റെ മിഴിവൂറുന്ന ചിത്രങ്ങള്‍ ഗരുഡന് മാറ്റുകൂട്ടുന്നു.

ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലാണ് ഗരുഡന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.