DCBOOKS
Malayalam News Literature Website

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ ചരമവാര്‍ഷിക ദിനം

മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്നു കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള. 1858-ല്‍ പത്തനംതിട്ടയിലെ നിരണത്താണ് വര്‍ഗീസ് മാപ്പിളയുടെ ജനനം. വര്‍ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ കോട്ടയം ആസ്ഥാനമാക്കി 1890 മാര്‍ച്ച് 22-ന് മലയാള മനോരമ പത്രം ആരംഭിച്ചു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി 1892-ല്‍ കോട്ടയത്തുചേര്‍ന്ന ‘കവി സമാജ’മാണ് പിന്നീട് ഭാഷാപോഷിണിയുടെ പിറവിക്കു കാരണമായത്. കലഹിനീദമനകം എന്ന വറുഗീസ് മാപ്പിളയുടെ സ്വതന്ത്രനാടക വിവര്‍ത്തനം മലയാളത്തിലെ ആദ്യ ഗദ്യനാടകങ്ങളിലൊന്നാണ്. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലാദ്യം തിരുമൂലവിലാസം ബാലികാ മഠം എന്ന പേരില്‍ തിരുവല്ലയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും കോട്ടയത്തെ എം.ഡി. സെമിനാരി ഹൈസ്‌കൂളും സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങി.

ദര്‍പ്പവിച്ഛേദം( ആട്ടക്കഥ), ഘോഷാഭൂഷണം, വിസ്മയ ജനനം, എബ്രായക്കുട്ടി (നാടകം) തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണ്.  1904 ജൂലൈ ആറിന് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള അന്തരിച്ചു.

Comments are closed.