DCBOOKS
Malayalam News Literature Website

ടി.എസ് എലിയറ്റിന്റെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ ആഗ്ലോ-അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്നു തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ് എലിയറ്റ്. 1888 ഫെബ്രുവരി 26-ന് അമേരിക്കയിലെ മിസ്സൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍ ആദ്യത്തേതായ ദി ലവ് സോങ്ങ് ഒഫ് ജെ. ആല്‍ഫ്രെഡ് പ്രുഫ്രോക്ക് എഴുതുവാന്‍ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിലുമായിരുന്നു.

തുടര്‍ന്ന് ഗെറോണ്ടിയോണ്‍ (1920), ദ വേയ്സ്റ്റ് ലാന്റ് (1922), ദ ഹോളോ മെന്‍ (1925), ആഷ് വെനസ്‌ഡേ (1930), ഓള്‍ഡ് പൊസ്സംസ് ബുക്ക് ഒഫ് പ്രാക്റ്റിക്കല്‍ ക്യാറ്റ്‌സ്(1939), ഫോര്‍ ക്വാര്‍ട്രെറ്റ്‌സ്(1945) എന്നിങ്ങനെ ഇംഗ്ലീഷ് ഭാഷയിലെ തന്നെ ഏറ്റവും പ്രശസ്തങ്ങളായ ഒരു കൂട്ടം കവിതകളാണ് അദ്ദേഹം എഴുതിയത്.

അതേപോലെ ഇദ്ദേഹം രചിച്ച നാടകങ്ങളും പ്രശസ്തങ്ങളാണ്, പ്രത്യേകിച്ചും മര്‍ഡര്‍ ഇന്‍ ദ കത്തീഡ്രല്‍(1935), ദ കോക്‌റ്റെയ്‌ല്‍ പാര്‍ട്ടി(1949) എന്നി നാടകങ്ങള്‍. 1948-ല്‍ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും ഓര്‍ഡര്‍ ഓഫ് മെറിറ്റും ലഭിച്ചു. 1965 ജനുവരി 4-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.