DCBOOKS
Malayalam News Literature Website
Rush Hour 2

സത്യന്‍ വിട വിടപറഞ്ഞിട്ട് അരനൂറ്റാണ്ട് !

മലയാളത്തിന്റെ പ്രിയ നായകൻ സത്യന്‍ വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സ്വാഭാവിക അഭിനയ ശൈലി സ്വീകരിച്ച ആദ്യകാല നടന്മാരിലൊരാളായ സത്യന്‍. ഗുരുതരമായ രോഗത്തോട് പൊരുതിയും സിനിമാ അഭിനയം തുടര്‍ന്ന നടൻ. സത്യനൊപ്പം മലയാളത്തിന്റെ ഇതിഹാസ നായിക ഷീലയും ചേര്‍ന്ന ചിത്രങ്ങളെല്ലാം മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്.

പൊലീസിലായിരുന്നപ്പോഴായിരുന്നു സിനിമാ ലോകത്തേയ്‍ക്കും സത്യൻ കാല്‍വെച്ചത്. 1952ല്‍ പ്രദര്‍ശനത്തിന് എത്തിയ ആത്മസഖിയിലൂടെ സത്യൻ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു. ചിത്രം വൻ വിജയമായി മാറുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് സ്‍നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.

1969 ൽ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.അതിനു ശേഷം 1971 ൽ കരകാണാക്കടൽ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സം‌സ്ഥാന അവാർഡ് ലഭിച്ചു.രക്താർബുദത്തെ തുടര്‍ന്ന് 1971 ജൂൺ 15-ന് അന്തരിച്ചു.

Comments are closed.