DCBOOKS
Malayalam News Literature Website

ലോക്‌നായകിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രവര്‍ത്തകനും സോഷ്യലിസ്റ്റ് നേതാവും സര്‍വ്വോദയ നേതാവുമായിരുന്നു ലോക്‌നായക് ജയപ്രകാശ് നാരായണ്‍. 1902 ഒക്ടോബര്‍ 11-ന് ബീഹാറിലെ സിതബ്ദിയ ഗ്രാമത്തിലായിരുന്നു ജനനം. ജെ.പി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചാണ് ജയപ്രകാശ് നാരായണ്‍ കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സമരരംഗത്തിറങ്ങുന്നത്.

1932ല്‍ നിയമയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചു. ഇക്കാലത്താണ് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടത്. സ്വാതന്ത്ര്യാനന്തരം ഈ പാര്‍ട്ടി സോഷ്യലിസ്റ്റ് പാര്‍ട്ടിയായി. സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി ഇദ്ദേഹമായിരുന്നു. ആചാര്യ കൃപലാനിയുമായി ചേര്‍ന്ന് കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയായി മാറി. ഭൂദാന പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം അതില്‍ ചേര്‍ന്നു.

ബംഗ്ലാദേശിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനായി പൊരുതുമ്പോള്‍ ജെ.പി. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 1972-ല്‍ ചമ്പല്‍ കൊള്ളത്തലവനായ മാധവ് സിംഗ് കൂട്ടുകാരോടൊപ്പം ആയുധം വെച്ച് കീഴടങ്ങിയത് അദ്ദേഹത്തിന്റെ മുന്നിലാണ്. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977-ല്‍ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. സമരം ചെയ്യുക, ജയിലുകള്‍ നിറയട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസക്തമായ വാക്കുകള്‍. 1978 ഒക്ടോബര്‍ എട്ടിന് ജയപ്രകാശ് നാരായണ്‍ അന്തരിച്ചു.

Comments are closed.