DCBOOKS
Malayalam News Literature Website

എം.എം കല്‍ബുര്‍ഗിയുടെ ചരമവാര്‍ഷികദിനം

M. M. Kalburgi
M. M. Kalburgi

കന്നഡ സാഹിത്യകാരനും ഹമ്പി കന്നഡ സര്‍വ്വകലാശാലാ മുന്‍ വി.സിയുമായിരുന്നു ഡോ. എം.എം. കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി. വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹം 2015-ല്‍ കൊലയാളി സംഘത്തിന്റെ വെടിയേറ്റു മരിച്ചു.

1938 നവംബര്‍ 28ന് വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1983 വരെ കര്‍ണ്ണാടക സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്നു. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. വിദ്യാര്‍ത്ഥിഭാരതി എന്ന പത്രം തുടങ്ങി. 107 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹംപി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കല്‍ബുര്‍ഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

വിഗ്രഹാരാധനയെ എതിര്‍ത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാന്‍ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരന്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ വാക്കുകള്‍  ഒരു ചടങ്ങില്‍ കല്‍ബുര്‍ഗി പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കല്‍ബുര്‍ഗിക്കെതിരേ വി.എച്ച്.പി.യും ബംജ്രംഗ്ദളും രംഗത്തെത്തി. 2015 ഓഗസ്റ്റ് 30-ന് ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടംഗ കൊലയാളിസംഘത്തിന്റെ  വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു.

Comments are closed.