DCBOOKS
Malayalam News Literature Website

പരിസ്ഥിതിയും വികസനവും; ബുധിനിയെ ആസ്പദമാക്കി സംവാദം

പാലക്കാട്: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുന്നു. പരിസ്ഥിതിയും വികസനവും- ബുധിനിയില്‍ എന്നതാണ് വിഷയം. എഴുത്തുകാരായ സാറാ ജോസഫ്, ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കുന്നു. ഡിസംബര്‍ ഏഴാം തീയതി വൈകിട്ട് അഞ്ച് മണിക്ക് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ വെച്ചാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

Comments are closed.