DCBOOKS
Malayalam News Literature Website

തിരുവല്ലയിൽ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തുടരുന്നു

വായനയുടെ പുതിയ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട്, വായനക്കാരുടെ മികച്ച പങ്കാളിത്തത്തോടെ  ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍. 2022 ഡിസംബര്‍ 5ന് ആരംഭിച്ച പുസ്തകമേള  2023 ജനുവരി 15ന് അവസാനിക്കും. തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന ഒട്ടേറെ പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരപൂര്‍വ്വ അവസരം കൂടിയാണിത്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും സ്വാഗതം

Comments are closed.