DCBOOKS
Malayalam News Literature Website

ഇതുവരെ അറിയാത്ത കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രമറിയാന്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR

rushhourഇതുവരെ അറിയാത്ത കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രമറിയാനുള്ള നിമിഷങ്ങളാണ് ഇനി. ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR ല്‍ ചരിത്രാന്വേഷികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും തികച്ചുമൊരു മുതല്‍ക്കൂട്ടാവുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞു നടത്തിട്ടും ലഭിക്കാതെ പോയ പുസ്തകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.


ചരിത്രത്തെ അറിഞ്ഞ് ദേശത്തെ അടുത്തറിയാന്‍ ചരിത്രസഹായികളായ പുസ്തകങ്ങളിലൂടെ സാധിക്കും. 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

സഞ്ചാരികള്‍ കണ്ട കേരളം  ബി.സി. നാലാം നൂറ്റാണ്ടുമുതല്‍ സമീപകാലംവരെ കേരളം സന്ദര്‍ശിച്ചിട്ടുള്ള അമ്പത്തിരണ്ടു പ്രമുഖ വിദേശസഞ്ചാരികളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കേരള ചരിത്രത്തിന്റെ അടിയാധാരമാണ് ഈ സഞ്ചാരികളുടെ ഓര്‍മ്മക്കുറിപ്പുകള്‍. കേരളത്തിലെ ജനങ്ങള്‍, ജീവിതരീതികള്‍, ഭക്ഷണക്രമം, വസ്ത്രധാരണത്തിലെ പ്രത്യേകതകള്‍, ഭൂപ്രകൃതി, കൃഷി, കൈത്തൊഴില്‍, ആചാരാനുഷ്ഠാനങ്ങള്‍, ആരാധനാക്രമങ്ങള്‍, ഭരണാധിപന്മാരും ഭരണരീതികളും, നീതിന്യായ വ്യവസ്ഥകള്‍, ആയോധനസമ്പ്രദായങ്ങളും പരിശീലനമുറയും, ഗൃഹനിര്‍മ്മാണരീതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ കേരളീയരുടെ സാമൂഹ്യജീവിതത്തെയും സാംസ്‌കാരിക രാഷ്ട്രീയവ്യവസ്ഥിതിയെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ തരുന്ന ഗ്രന്ഥം.

ഇന്ത്യയുടെ സാമ്പത്തിക ദേശീയത- ഉയര്‍ച്ചയും വളര്‍ച്ചയും ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. 1880 മുതല്‍ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ബദല്‍ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റെയും ക്രമാനുഗതമായ വികാസത്തെക്കുറിച്ചുമാണ് വിഖ്യാത ചരിത്രകാരനായ ബിപന്‍ ചന്ദ്ര ഈ പുസ്തകത്തിലൂടെ പറയുന്നത്. അക്കാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും നേതാക്കളും മാധ്യമങ്ങളും കൈക്കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയും അവ മറച്ചുവയ്ക്കുന്നതിനായി ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ ശ്രമങ്ങളെയും തുറന്നുകാട്ടുന്നു. വിവര്‍ത്തനം : എ പി കുഞ്ഞാമു

ഇന്ത്യ ഗാന്ധിക്ക് ശേഷം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയല്‍ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില്‍ അദ്ദേഹം വിവരിക്കുമ്പോള്‍ വായന ക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭ വമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യ പൂര്‍വ്വമായ രചന.

കേരള ചരിത്രത്തിന്റെ നാട്ടുവഴികള്‍ മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നുചേരു ന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥപറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷം ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മചരിത്രമാ ണ്. അവിടെയാണ് ഈ പുസ്തകത്തിലെ പ്രാദേശിക ചരിത്രപഠന ങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉള്‍വഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇവിടെ ചരിത്രം പൊതുചരിത്രമല്ല, നിങ്ങളുടെ വീടിന്റെയും നാടിന്റെയുംകൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളില്‍ നടന്ന പ്രാദേശികചരിത്രാന്വേഷണങ്ങളുടെ ആദ്യസമാഹാരം

മധ്യകാലഇന്ത്യ ചരിത്രത്തെ അറിയുകയെന്നാൽ ദേശത്തെ അടുത്തറിയുകയെന്നാണർത്ഥം. ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാർത്ഥ അന്വേഷണത്വരയോടെ ചരിത്രസംഭവങ്ങളെ കോർത്തിണക്കി, ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച് അറിവുതരുന്ന ചരിത്രസഹായി. പ്രഗല്ഭ ചരിത്രകാരൻ സതീഷ് ചന്ദ്രയുടെ ഉത്തമ ചരിത്രാവിഷ്‌കരണം. ചരിത്രാന്വേഷികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും തികച്ചുമൊരു മുതൽക്കൂട്ട്.

എരുമദേശീയത വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന ദലിതുകള്‍ക്കുവേണ്ടി സംസാരിക്കുന്ന പുസ്തകം. ഇന്ത്യന്‍ സമൂഹത്തെ ദലിത്‌വത്കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിന് സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കുന്ന ആത്മീയഫാഷിസത്തെ തിരസ്‌കരിക്കാനാവുമെന്ന് ഐലയ്യ വാദിക്കുന്നു. ആഗോളവത്കരണം, ലിംഗപദവി, മതപരിവര്‍ത്തനം, ഹിന്ദുത്വം, ഇംഗ്ലിഷ് വിദ്യാഭ്യാസം, സംവരണം തുടങ്ങിയ വിഷയങ്ങള്‍ നിശിതമായും ഹൃദയസ്പര്‍ശിയായും ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നു. കൂടുതല്‍ നീതിയുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള ദര്‍ശനം ഇതിലുടനീളം ഇഴയോടിയിരിക്കുന്നു.

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം ഫോറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയിലും വൈദ്യശാസ്ത്രത്തെ അധികരിച്ചുള്ള കുറ്റാന്വേഷ ണശാഖയിലും അവസാന വാക്കായിരുന്നു ഡോ. ബി. ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേന യിലെ കുറ്റാന്വേഷണസംവിധാനങ്ങളെക്കുറിച്ചും കേരളാപോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധി കാരികമായി എഴുതിയ ആദ്യപുസ്തകമാണിത്.

കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍ അറബ് സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും വര്‍ത്തമാന രാഷ്ട്രീയാന്വേഷണം വിശിഷ്ടവും അതിസൂക്ഷ്മവുമായ നിരീക്ഷണങ്ങളിലൂടെ സാധ്യമാക്കുന്ന കൃതി. യാത്രാനുഭവങ്ങളെ ജനകീയമായ സര്‍ഗ്ഗപ്രയാണങ്ങളാക്കിമാറ്റുന്ന സുതാര്യമായ ഭാഷ. യാത്രക്കുറിപ്പുകളുടെ പുതിയ ഉടലെഴുത്തായി പരിണമിക്കുന്ന സക്കറിയയുടെ ശ്രദ്ധേയമായ പുസ്തകം. 2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.

tune into https://dcbookstore.com/

Comments are closed.