DCBOOKS
Malayalam News Literature Website

എം ജി ആര്‍ക്കിടെക്ചര്‍ പരീക്ഷ; ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന് റാങ്ക് തിളക്കം

എംജി സര്‍വ്വകലാശാല ആര്‍ക്കിടെക്ചര്‍ പരീക്ഷയില്‍ വാഗമണ്ണിലെ ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന് റാങ്ക് തിളക്കം. കോളജിലെ  കാര്‍ത്തിക് ബി,  എസ് ഐശ്വര്യ എന്നിവർ യഥാക്രമം രണ്ടും നാലും റാങ്കുകള്‍ നേടി.

കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെ സംരംഭമാണ്  ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍(DCSAAD). ഏറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരായ അധ്യാപകർ, Practicing architects, ദേശീയ അന്തർ ദേശീയ തലങ്ങളിലെ പല മേഖലകളിലെ വിദഗ്ധർ, ആർട്ടിസ്റ്റുകൾ, എന്നിവരെല്ലാം ഈ യാത്രയിൽ DCSAAD ന്റെ ഭാഗമാകുന്നു.

Comments are closed.