DCBOOKS
Malayalam News Literature Website

ഡി.സി മെഗാ ബുക്ക് ഫെയര്‍: ഡോ.ബി ഉമാദത്തന്റെ പുസ്തകപ്രകാശനം ജൂലൈ 14-ലേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന പുസ്തക പ്രകാശനം മാറ്റിവെച്ചു. വൈകിട്ട് 5.30ന് നടത്താനിരുന്ന ഡോ. ബി ഉമാദത്തന്റെ ‘അവയവദാനം അറിയേണ്ടതെല്ലാം’ എന്ന കൃതിയുടെ പുസ്തക പ്രകാശനം ജൂലൈ 14-ലേക്കാണ് മാറ്റിവെച്ചത്.  14-ന് വൈകിട്ട് 5.30 ന് നടക്കുന്ന പരിപാടിയില്‍ ഡോ.സി.പി നായര്‍, സോമരാജന്‍ ഐ.പി.എസ്, ഡോ.നോബിള്‍ ഗ്രേഷ്യസ്, ഡോ.ബി. ഉമാദത്തന്‍ എന്നിവര്‍ പങ്കെടുക്കും.

ജൂലൈ ഏഴിന് വൈകിട്ട് 5.30ന് ഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കും ഇടയില്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനം നടക്കും. ഡോ. ബി. ഇക്ബാല്‍, ഡോ.വി.രാമന്‍കുട്ടി, ഡോ. ജിനേഷ് പി.എസ്, മനോജ് വെള്ളനാട്, ഡോ. ജിമ്മി മാത്യു, ഡോ. ഷിംന അസീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.

ജൂലൈ 30ന് ആരംഭിച്ച ഡിസി മെഗാ ബുക്ക് ഫെയര്‍ ജൂലൈ 15നാണ് സമാപിക്കുക. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, പുസ്തകപ്രകാശനം, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.