DCBOOKS
Malayalam News Literature Website

പുസ്തകവിരുന്നൊരുക്കി വടകരയില്‍ ഡി.സി മെഗാ ബുക്ക് ഫെയര്‍ ഓഗസ്റ്റ് 13 മുതല്‍

വായനക്കാര്‍ക്ക് പുസ്തകങ്ങളുടെ വിരുന്നൊരുക്കി ഡി.സി. ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വടകരയില്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 13 മുതല്‍ 23 വരെ വടകര ഭഗവതി കോട്ടയ്ക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള എടോടി പഴയ ബസ് സ്റ്റാന്‍ഡിലാണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പതിനായിരക്കണക്കിന് കൃതികള്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് വായനക്കാര്‍ക്ക് മേളയിലൂടെ ലഭിക്കുന്നത്.

കഴിഞ്ഞ ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയക്ക് ശേഷം പുറത്തിറക്കുകയും വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത് വയ്ക്കുകയും ചെയ്ത നോബല്‍ സമ്മാന ജേതാക്കളായ കസുവോ ഇഷിഗുറോയുടെ ‘ദിവസത്തിന്റെ ശേഷിപ്പുകള്‍’ വയലാര്‍ അവാര്‍ഡ് നേടിയ ‘സുഗന്ധി എന്ന ആണ്ടാള്‍ദേവനായകി‘ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ദൈവത്തിന്റെ പുസ്തകം’ തുടങ്ങി ഈ വര്‍ഷത്തെ മുഴുവന്‍ സാഹിത്യ അവാര്‍ഡുകളും ഡി.സി ബുക്‌സ് പുസ്തകങ്ങള്‍ക്കായിരുന്നു. ഇതോടൊപ്പം എം.മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകള്‍ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്‌റ്റ്‌ വര്‍ഷങ്ങള്‍കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണംബാലചന്ദ്രന്‍ ചുള്ളിക്കാടിന്റരക്തകിന്നരം’ പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’ ജേക്കബ് തോമസ് ഐ.പി.എസിന്റെ ‘കാര്യവും കാരണവും’ ജി. മാധവന്‍ നായരുടെ ‘അഗ്‌നിപരീക്ഷകള്‍’ ശശി തരൂരിന്റെഇരുളടഞ്ഞകാലം’ അബ്ദുള്‍കലാമിന്റെനിര്‍മ്മിക്കാം നല്ല നാളെ‘ തുടങ്ങിയവ ഈ വര്‍ഷം പുറത്തിറക്കിയ പുസ്തകങ്ങളില്‍ ശ്രദ്ധേയമായവയാണ്. ഇതോടൊപ്പം ലോക ക്ലാസിക്കിലെ മികച്ച പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് മേളയുടെ സമയം. ഓഗസ്റ്റ് 23-ന് മെഗാ ബുക്ക് ഫെയര്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9946109679

Comments are closed.