DCBOOKS
Malayalam News Literature Website

ഒരു കുട്ടനാടന്‍ സംഗീതതാളം

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.അഭിജിത്ത് കൊല്ലം, രഞ്ജിത്ത് ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ഷിന്‍സണ്‍ പൂവത്തിങ്കലിന്റേതാണ് വരികള്‍.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ് ബ്ലോഗ് എഴുത്തുകാരന്‍.

 

ലാലു അലക്‌സ്, സിദ്ദിഖ്, നെടുമുടി വേണു, അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.