DCBOOKS
Malayalam News Literature Website

ഡി.സി നോവല്‍ പുരസ്കാരം പ്രഖ്യാപനം ഓഗസ്റ്റ് 29ന്

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരത്തിലെ വിജയികളെ ഉടന്‍ പ്രഖ്യാപിക്കും. ഓഗസ്റ്റ് 29-ന് ഡിസി ബുക്‌സിന്റെ 44-ാമത് വാര്‍ഷികാഘോഷചടങ്ങിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ വെച്ച് പുരസ്‌കാര പ്രഖ്യാപനവും അവാര്‍ഡ് ദാനവും നടക്കും. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരതുകയായി വിജയിക്ക് ലഭിക്കുന്നത്.

വിനോയ് തോമസ്, കെ.വി മണികണ്ഠന്‍, വി.ജെ ജയിംസ്, സോണിയ റഫീഖ് തുടങ്ങി ഇന്ന് സമകാലിക മലയാള സാഹിത്യത്തില്‍ ശ്രദ്ധേയരായ പല എഴുത്തുകാരും ഡി സി നോവല്‍ മത്സരത്തിലെ വിജയികളായിരുന്നു. സാഹിത്യലോകത്തിലേക്ക് രംഗപ്രവേശം ചെയ്യാന്‍ കാത്തിരിക്കുന്ന എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യ പുരസ്‌കാരമാണിത്.

 

 

 

Comments are closed.