DCBOOKS
Malayalam News Literature Website

ഇനി എന്ത് പഠിക്കും?; ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ സൗജന്യ വെബിനാര്‍

education webinar

അപ്രതീക്ഷിതമായെത്തിയ മഹാമാരിയും, തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ വിദ്യാഭ്യാസമേഖലയെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. ഇനി എന്ത് പഠിക്കും എന്ന് ചര്‍ച്ച ചെയ്യുന്ന ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ സൗജന്യ വെബിനാര്‍ ജൂലൈ 11, 12 തീയതികളില്‍ നടക്കും. കരിയര്‍ വിദഗ്ധന്‍ പ്രൊഫ.ബി.എസ് വാര്യര്‍, കെവിഎസ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ.ടി.പി. സേതുമാധവന്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ലിപിന്‍ രാജ് എം.പി എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.

ഓരോരുത്തര്‍ക്കും അവരുടെ അഭിരുചികള്‍ക്കനുസരിച്ച് ഇഷ്ടമുള്ള കരിയര്‍ തിരഞ്ഞെടുക്കാനും, മാനോജ്‌മെന്റ്, കൊമേഴ്‌സ്, ആര്‍ക്കിടെക്ച്ചര്‍ മേഖലകളെക്കുറിച്ച് കൂടുതല്‍ അറിയാനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ക്ലാസ്സുകള്‍ക്കൊപ്പം പ്രത്യേക കൗണ്‍സിലിംഗ് സെക്ഷനും വെബിനാറില്‍ ഉണ്ടായിരിക്കും.

സൗജന്യ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

 www.dcschool.net/edufair2020

Comments are closed.