DCBOOKS
Malayalam News Literature Website

നിങ്ങള്‍ ചോദിച്ചു ഞങ്ങള്‍ നല്‍കുന്നു, റഷ് അവര്‍ ഇനി ബുക്‌സ് സ്‌റ്റോറുകളിലും!

DC Books Store
DC Books Store

പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ചുരുങ്ങിയ കാലംകൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ഡിസി ബുക്‌സ് റഷ് അവറുകള്‍
ഇനി ബുക്‌സ്റ്റോറുകളിലേക്കും. നാളെയും, മറ്റന്നാളും രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ചര വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് ഉള്‍പ്പെടെ ഏറ്റവും പുതിയ 50 മലയാളം കൃതികള്‍ വായനക്കാര്‍ക്ക് 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും.കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.

വായനക്കാര്‍ പുതു അഭിരുചികള്‍ തേടുന്ന ഈ ലോകത്ത് എല്ലാവായനക്കാര്‍ക്കുമുള്ളത് ബുക്‌സ്‌റ്റോറുകളില്‍ ലഭ്യമാണ്. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍ എന്നീ സാഹിത്യവിഭാഗങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ എന്നിവയടങ്ങിയ പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

 

 

Comments are closed.