DCBOOKS
Malayalam News Literature Website
Rush Hour 2

ഡി സി ബുക്സ് ഇയർ എൻഡ് സെയിൽ ആലുവയിലും

അത്യുഗ്രൻ ഓഫറുകളുമായി ഡി സി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ ആലുവയിലും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജി നീലേശ്വരം ഇയര്‍ എന്‍ഡ് സെയില്‍ ഉദ്ഘാടനം ചെയ്തു.  ഡിസി ബുക്സ് ആലുവ ബ്രാഞ്ച് മാനേജർ അനിൽ മാത്യു അധ്യക്ഷത വഹിച്ചു. മാർട്ടിൻ സേവ്യർ സ്വാഗതം ആശംസിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രവി കുട്ടൻ മാഷ്, HDFC മാനേജർ അരുൺ ജോസ് തുടങ്ങിയവർ ആശംസ അറിയിച്ചു. ഓഫറുകൾ പരിചയപ്പെടുത്തിക്കൊണ്ട്  ഡി സി ബുക്സ് സീനിയർ സ്റ്റാഫ്‌ അനിൽകുമാർ സംസാരിച്ചു, ചടങ്ങിൽ മനു ദേവ് ശങ്കർ കൃതജ്ഞത രേഖപ്പെടുത്തി. മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്.

മാർച്ച് 31 വരെ സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിൽ ഓഫർ ലഭ്യമാണ്.

 

Comments are closed.