DCBOOKS
Malayalam News Literature Website

‘വായിക്കുക എന്നത് ജീവിക്കുക തന്നെയാണ്’: കെ. സച്ചിദാനന്ദന്‍ , വീഡിയോ

‘വായിക്കുക എന്നത് ജീവിക്കുക തന്നെയാണ്’ എന്ന് കെ. സച്ചിദാനന്ദന്‍. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷത്തില്‍ ‘വായനയുടെ ആത്മകഥ’ എന്ന മുഖ്യപ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ എഴുത്താകാരെല്ലാം വലിയ വായനക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ നോവലിസ്റ്റ് റേ ബ്രാഡ്ബറിയുടെ പ്രശസ്ത നോവല്‍ ഫാരന്‍ഹീറ്റ് 451-നെക്കുറിച്ചും സച്ചിദാനന്ദന്‍ സംസാരിച്ചു. സമൂഹത്തെ നിരക്ഷരരാക്കി നിലനിര്‍ത്തുന്നതിനായി പുസ്തകങ്ങള്‍ കത്തിക്കുന്ന ഒരു ഫയര്‍മാന്റെ കഥയാണ് അതില്‍ പറയുന്നത്. അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍, ഒരുപാട് വിമര്‍ശനങ്ങളും, കോളിളക്കങ്ങളും സൃഷ്ടിച്ച ഒരു പുസ്തകമാണത്.
വായനയും പുസ്തകങ്ങളും പ്രമേയമായി വന്ന നിരവധി പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.

‘നാട്ടിന്‍ പുറത്തെ ചെറിയ വായനശാലകളില്‍ നിന്നാണ് ഞാന്‍ വായന ആരംഭിച്ചത്. അക്കാലത്ത് പ്രശസ്തരായവരുടെ പുസ്തകങ്ങള്‍ പലതും വായിച്ചും. നിരവധി പരിഭാഷ പുസ്തകങ്ങള്‍ വായിച്ചു. കവിതയും നോവലും തത്വചിന്തയും രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും ചിത്രകലയും, പരിസ്ഥിതി…തുടങ്ങി പല മേഖലകളുമായി ബന്ധപ്പെട്ട വായനകള്‍ നടത്തി.’- സച്ചിദാനന്ദന്‍ പറഞ്ഞു.

വീഡിയോ

ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.’ സി.വി. ബാലകൃഷ്ണന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ്, പി.എഫ്. മാത്യൂസ്,  പി.കെ. രാജശേഖരന്‍, ജോസഫ് അന്നംകുട്ടി ജോസ്, സംഗീത ശ്രീനിവാസന്‍, സുനില്‍ പി ഇളയിടം, സന്തോഷ് ജോര്‍ജ് കുളങ്ങര, പ്രമോദ് രാമന്‍, ഷിംന അസീസ്, ബൈജു എന്‍ നായര്‍ എന്നിവര്‍ ആഘോഷങ്ങളുടെ ഭാഗമാകും.

 

 

Comments are closed.