DCBOOKS
Malayalam News Literature Website

ലോകപുസ്തകദിനത്തിൽ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്ത്

ലോകപുസ്തകദിനത്തോടനുബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് കത്തുകളെഴുതാം ഡി സി ബുക്‌സിലൂടെ. കുട്ടിവായനക്കാര്‍ക്കും മുതിര്‍ന്ന വായനക്കാര്‍ക്കുമൊക്കെ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് കത്തുകളിലൂടെ സംവദിക്കാം. അവരുടെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകളെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് എഴുതാം.

  • നിങ്ങളുടെ കത്തുകള്‍ 200 വാക്കുകളില്‍ കവിയരുത്
  • ഏപ്രില്‍ 30 വരെ കത്തുകള്‍ സമര്‍പ്പിക്കാം
  • മെയ് 15ന് ഫലം പ്രഖ്യാപിക്കും
  • തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് 500 രൂപയുടെ വീതം ക്യാഷ് വൗച്ചര്‍ സമ്മാനം
  • സമ്മാനക്കൂപ്പണുകള്‍ കേരളത്തിലുടനീളമുള്ള ഏത് ഡി സി/ കറന്റ് ബുക്‌സ് പുസ്തകശാലകളില്‍നിന്നും 2023 മെയ് 31-നകം റെഡീം ചെയ്യാവുന്നതാണ്

വില്യം ഷെയ്ക്‌സ്പിയറിനെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്റീസിന്റെയും ചരമദിനമാണ് പുസ്തകദിനമായി ആചരിക്കുന്നത്. പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു.

Comments are closed.