DCBOOKS
Malayalam News Literature Website

വായനാവാരം വായനാതാരത്തില്‍ ഇന്ന് ജോസഫ് അന്നംകുട്ടി ജോസ്

Joseph Annamkutty Jose

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം വായനാതാരത്തില്‍ ഇന്ന് ജോസഫ് അന്നംകുട്ടി ജോസ് പങ്കെടുക്കും. എഴുത്തുകാരന്‍, ചലച്ചിത്ര താരം, റേഡിയോ ജോക്കി, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നീ നിലകളിലൊക്കെ ആരാധകരെ സ്വന്തമാക്കിയ ജോസഫ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചിദംബരസ്മരണകള്‍’ എന്ന പുസ്തകത്തിലെ ഒരുഭാഗം ആരാധകര്‍ക്കായി പരിപാടിയില്‍ അവതരിപ്പിക്കും.

വൈകുന്നേരം 6.30ന് ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

‘വായനാവാരം വായനാതാരം ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ജോസഫ് അന്നംകുട്ടി ജോസിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.