DCBOOKS
Malayalam News Literature Website

ലോക്‌ഡൗണിൽ ഇനി പുസ്തകങ്ങൾ തേടി പുറത്തിറങ്ങേണ്ട, പ്രിയപ്പെട്ട പുസ്തകങ്ങൾ ഇപ്പോൾ നിങ്ങളുടെ കയ്യിലെത്തും!

കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും വീട്ടിൽ തന്നെ കഴിച്ചുകൂട്ടുമ്പോൾ പുസ്തകങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ച് നല്കുകുകയാണ് ഡിസി ബുക്‌സ്. പ്രിയ വായനക്കാർക്ക് നിങ്ങൾ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ ഇപ്പോൾ തന്നെ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. മഹാമാരിയുടെ കാലത്ത് വായനക്കാർക്ക് ആശ്വാസമാകുന്ന നിരവധി പരിപാടികൾ ഇതോടകം ഡിസി ബുക്‌സ് നടപ്പാക്കിയിരുന്നു.

സമൂഹത്തില്‍ വായാന ശീലം സൃഷ്ടിക്കുക, ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ സര്‍ഗാത്മകത വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് ഡിസി ബുക്‌സ്  ഹോം ഡെലിവറി ആരംഭിക്കുന്നത്. സാമൂഹിക അകലം പാലിച്ചും പുസ്തകങ്ങൾ വിതരണം ചെയ്യുന്നവർക്ക് മുഖാവരണവും അണുനാശിനിയും നൽകി സുരക്ഷ ഉറപ്പാക്കിയുമാണ് വിതരണം നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക; ; 9947055000 / 9946109101/9745604874

Comments are closed.