DCBOOKS
Malayalam News Literature Website

ലോകപുസ്തകദിനത്തിൽ പ്രമുഖർ നിങ്ങളോട് സംസാരിക്കുന്നു; ‘നവചിന്തയുടെ വാതിലുകൾ’ തുറക്കാൻ ഡിസി ബുക്‌സ്

ലോകപുസ്തകദിനത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരുൾപ്പെടെ സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ നിങ്ങളോട് സംസാരിക്കുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ’ എന്ന പ്രഭാഷണ പരമ്പരയിലാണ് പ്രമുഖർ പ്രിയവായനക്കാരുമായി സംവദിക്കുക.

ശശി തരൂർ, രവിചന്ദ്രൻ സി , എസ് ഹരീഷ്, മൃണാള്ദാസ്, ജോസഫ് അന്നംകുട്ടി ജോസഫ്, കെ ആർ മീര, മുരളി തുമ്മാരുകുടി, സുനിൽ പി ഇളയിടം, ബെന്യാമിൻ, സച്ചിദാനന്ദൻ, ദീപാനിശാന്ത് ലോക പുസ്തകദിന സാഹിത്യോത്സവത്തിൽ നിങ്ങളോട് സംസാരിക്കും.

ഏപ്രിൽ 23 നു രാവിലെ പത്ത് മുതൽ രാത്രി ഏഴുമണി വരെ ഡിസി ബുക്‌സിന്റെ ഔദ്യോഗിക യൂട്യൂബ് പ്രഭാഷണം തത്സമയം വായനക്കാർക്ക് കേട്ടാസ്വദിക്കാം. സാഹിത്യം, ചരിത്രം, ശാസ്ത്രം, ഭക്ഷണം തുടങ്ങി വിവിധ വിഷയങ്ങളിൽ നിങ്ങളുടെ ചിന്തകളെ ഉണർവേകാൻ സഹായിക്കുന്ന തരത്തിലാകും പ്രഭാഷണങ്ങൾ.

Comments are closed.