DCBOOKS
Malayalam News Literature Website

കഥകളുടെ മഹാപ്രപഞ്ചം, പ്രിയ കഥാസമാഹാരങ്ങൾ ഒറ്റ ബണ്ടിലായി !

കഥകളുടെ മഹാപ്രപഞ്ചം തുറന്നു ഡിസി ബുക്സ് Short Stories pack ബണ്ടില്‍.  ബ്രിഗേഡിയർ കഥകൾ- മലയാറ്റൂർ, കടൽത്തീരത്ത് – ഒ വി വിജയൻ , ജോൺ എബ്രഹാമിന്റെ കഥകൾ , എം സുകുമാരന്റെ കഥകൾ സമ്പൂർണ്ണം, പത്മരാജന്റെ കഥകൾ സമ്പൂർണ്ണം, മുരുകൻ എന്ന പാമ്പാട്ടിയും മറ്റ്‌ കഥകളും , സക്കറിയയുടെ കഥകൾ എന്നീ പുസ്തകങ്ങളാണ് ബണ്ടിലില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ബ്രിഗേഡിയർ കഥകൾ- മലയാറ്റൂർ ബ്രിഗേഡിയരുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണ് മലയാറ്റൂർ ഈ കഥകളിൽ .പൊങ്ങച്ചങ്ങുളുടെയും അമളികളുടെയും ഒരു അപരിചിത ലോകം ഇതിലൂടെ തുറന്നു കാട്ടുന്നു .ബർഗേഡിയരും കുട്ടിച്ചാത്തനും കൂടാതെ മറ്റു 33 കഥ സമാഹാരം.

കടൽത്തീരത്ത് – ഒ വി വിജയൻ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്‍, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ‘കടല്‍ത്തീരത്ത്’ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.

ജോൺ എബ്രഹാമിന്റെ കഥകൾ  ജോണ്‍ ജീവിതംകൊണ്ടാണ്, കലയെക്കൊണ്ടെന്നതിനെക്കാളേറെ, ആത്മാവിഷ്‌കരണം നടത്തിയത്. കല പ്രധാനമായും ജോണിനു ജീവിക്കാനൊരു ഊര്‍ജ്ജം മാത്രമായിരുന്നു. ജോണ്‍ കലയുടെ പ്രാക്ടീഷണര്‍ എന്നതിനെക്കാളേറെ, കലയുടെ പ്രോപ്പഗാന്‍ഡിസ്റ്റ് ആയിരുന്നു. സ്രഷ്ടാവ് എന്നതിലേറെ പ്രചാരകനായിരുന്നു; നല്ല സിനിമയുടെ സഞ്ചരിക്കുന്ന പ്രചാരകന്‍. നല്ല കഥയുടെയും കവിതയുടെയും നോവലിന്റെയും സഞ്ചരിക്കുന്ന പ്രചാരകന്‍.

എം സുകുമാരന്റെ കഥകൾ സമ്പൂർണ്ണം കഥയുടെ പുതുപരിണാമത്തിന്റെ പ്രതിനിധികളായ ഇതര കഥാകൃത്തുക്കളില്‍നിന്നും എം. സുകുമാരന്റെ പക്വരചനകളെ വേര്‍തിരിക്കുന്ന ഒരു ഘടകത്തെക്കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. അത് അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ പ്രതിജ്ഞാബദ്ധതയാണ്. (പട്ടത്തുവിളയെ മറന്നുകൊണ്ടല്ല ഇപ്പറയുന്നത്. എന്നാല്‍ പട്ടത്തുവിളയുടെ രീതി മുഖ്യമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റേതാണ്. വിശ്വാസത്തേക്കാള്‍ നിരാസമാണവയുടെ സ്വഭാവം.) മലയാളകവിതയില്‍ എഴുപതുകളുടെ ആദ്യം ഒരു രാഷ്ട്രീയവത്കരണം നടക്കുകയു്യുായല്ലോ. അതിനു സമാന്തരമായ ഒരു രാഷ്ട്രീയവത്കരണത്തിലൂടെ കഥയില്‍ രാഷ്ട്രീയമായ ആധുനികതയ്ക്ക് (Political Modernism) ജന്മം നല്കിയെന്നതാണ് സുകുമാരന്റെ സാഹിത്യപരമായ പ്രാധാന്യം. സച്ചിദാനന്ദന്‍

പത്മരാജന്റെ കഥകൾ സമ്പൂർണ്ണം പ്രഹേളിക അപരൻ പുകക്കണ്ണട മറ്റുള്ളവരുടെ വേനൽ സിഫിലിസിന്റെ നടക്കാവ്കൈവരിയുടെ തെക്കേയറ്റം കഴിഞ്ഞ വസന്തകാലത്തിൽ കരിയിലക്കാറ്റുപോലെ പത്മരാജന്റെ കഥകൾ തുടങ്ങിയ പ്രശസ്ത സമാഹാരങ്ങളിൽനിന്നുള്ള കഥകൾ.

മുരുകൻ എന്ന പാമ്പാട്ടിയും മറ്റ്‌ കഥകളും, എം പി നാരായണപിള്ള എം.പി. നാരായണപിള്ളയുടെ പുതിയ കഥാസമാഹാരമാണ്മുരുകന്‍ എന്ന പാമ്പാട്ടിയും മറ്റു കഥകളും. കള്ളന്‍, 56 സത്രഗലി, പോയ നിലാവുകള്‍, പ്രേക്ഷകന്‍, പെണ്ണുഡോക്ടര്‍ പറഞ്ഞ കഥ, പ്രൊഫസറും കുട്ടിച്ചാത്തനും തുടങ്ങി 48ഓളം കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. വ്യവസ്ഥാപിത ജീവിതവും മുഖ്യധാരാകഥകളും അപ്രസക്തമാകുന്ന ഘട്ടത്തിലാണ് പ്രതികഥകള്‍ ആവശ്യമായി വരുന്നത്. മലയാളകഥാസാഹിത്യത്തിന്റെ സുവര്‍ണ്ണകാലം പ്രതികഥകള്‍കൊണ്ട് സമ്പന്നമായിരുന്നു.

സക്കറിയയുടെ കഥകൾ 2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.

പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.