DCBOOKS
Malayalam News Literature Website
Rush Hour 2

ഡിസി ബുക്‌സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിലേക്ക് ജൂലൈ 31 വരെ രചനകള്‍ അയക്കാം

ലോകമെമ്പാടും എല്ലാ വിഭാഗം ആളുകളും ഏറ്റവുമധികം വായിക്കുന്ന സാഹിത്യമാണ് റൊമാന്‍സ് നോവല്‍. മനുഷ്യഹൃദയങ്ങളിലേക്ക് നേരിട്ടു സംവദിക്കുന്ന സംഗീതം പോലെ ഭാഷാതീതമായ ഒരു സര്‍ഗ്ഗാനുഭവം. അങ്ങനെയൊരു സര്‍ഗ്ഗാനുഭവം മലയാളത്തില്‍ പകരാന്‍ നിങ്ങള്‍ തയ്യാറാണോ? ഡിസി ബുക്‌സ് ഒരുക്കുന്നു, റൊമാന്‍സ് ഫിക്ഷന്‍ മത്സരം.

സാഹിത്യതത്പരരായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

നിബന്ധനകള്‍

1. അനുകരണമോ വിവര്‍ത്തനമോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ രചനകള്‍ പരിഗണിക്കുന്നതല്ല.

2. ഡി.ടി.പി ചെയ്ത പ്രതികളായിരിക്കണം മത്സരത്തിന് അയയ്‌ക്കേണ്ടത്.

3. തിരഞ്ഞെടുക്കുന്ന കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും

4. അയയ്ക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതാണ്

കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 31

രചനകള്‍ അയക്കേണ്ട വിലാസം

റൊമാന്‍സ് ഫിക്ഷന്‍ മത്സരം

പ്രസിദ്ധീകരണവിഭാഗം
ഡി സി ബുക്‌സ്, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-1

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.