DCBOOKS
Malayalam News Literature Website

‘എന്റെ പുസ്തകചങ്ങാതിക്ക്’; നിങ്ങളുടെ ഇഷ്ടപുസ്തകങ്ങളെക്കുറിച്ച് സംസാരിക്കൂ, സമ്മാനം നേടൂ

വായനയുടെ പ്രാധാന്യം വിളിച്ചോതി വീണ്ടുമൊരു വായനാദിനം കൂടി കടന്നുവരികയാണ്. വായനാവാരാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ 25 വരെ  വിപുലമായ  പരിപാടികളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. വായനാസൗഹൃദ കൂട്ടായ്മകള്‍, പുസ്തകപരിചയങ്ങള്‍, പുസ്തകചര്‍ച്ചകള്‍, എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമൊപ്പമുള്ള സൗഹൃദ പുസ്തകസംഭാഷണങ്ങള്‍  കൂടാതെ മറ്റനവധി സര്‍പ്രൈസുകളും ഈ വായനാവാരത്തില്‍ ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.

വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ‘എന്റെ പുസ്തകചങ്ങാതിക്ക്’ എന്ന പരിപാടിയിലേക്ക് പ്രിയ വായനക്കാർക്ക് ജൂണ്‍ 12 മുതല്‍ 25 വരെ വീഡിയോകൾ അയക്കാം. നിങ്ങള്‍ക്ക് പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഡി സി ബുക്സിന് അയക്കാം.

വീഡിയോ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പ്രിയപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്യുക
  • സെല്‍ഫ് റെക്കോര്‍ഡ് ചെയ്തതോ/മറ്റൊരാള്‍ റെക്കോര്‍ഡ് ചെയ്തതോ ആയ വീഡിയോ 9946100165 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കണം
  • വീഡിയോയ്ക്ക് ഒപ്പം, അയക്കുന്ന ആളുടെ പൂര്‍ണ്ണമായ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തണം
  • നിങ്ങള്‍ അയക്കുന്ന വീഡിയോ പ്രത്യേക ഫ്രെയിമില്‍ ഡിസൈന്‍ ചെയ്ത് ഞങ്ങള്‍ തിരിച്ചയക്കും
  • ഇങ്ങനെ തിരിച്ചയക്കുന്ന വീഡിയോസ് ഡി സി ബുക്‌സിനെ മെന്‍ഷന്‍ ചെയ്ത് നിങ്ങളുടെ സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) പേജുകളില്‍ പോസ്റ്റ് ചെയ്യണം
  • ജൂണ്‍ 12 മുതല്‍ 25 വരെയാണ് വീഡിയോസ് അയക്കുന്നതിനുള്ള സമയം
  • വീഡിയോസ് അയക്കുന്ന എല്ലാവരും ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്/ഇന്‍സ്റ്റഗ്രാം പേജുകള്‍ ഫോളോ ചെയ്തിരിക്കണം
  • വീഡിയോയുടെ ഓഡിബിലിറ്റിയും ക്ലാരിറ്റിയും മികച്ചതാക്കാന്‍ ശ്രദ്ധിക്കണം
  • വിധിനിര്‍ണ്ണയം അന്തിമമായിരിക്കും
  • ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ പുസ്തകങ്ങളും കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ആയിരം രൂപയുടെ പുസ്തകങ്ങളും സമ്മാനമായി ലഭിക്കും

Comments are closed.