DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം; പോയ വാരത്തെ വിജയികളെ പ്രഖ്യാപിച്ചു

Read and Review Competition
Read and Review Competition

പ്രിയ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്ക് റിവ്യൂ മത്സരത്തിലെ പോയവാരത്തെ വിജയികളെ പ്രഖ്യാപിച്ചു.  ഫസല്‍ ഫയസ്, ജ്യോതിക ജിതേഷ്, മണികണ്ഠന്‍ വലിയവീട്ടില്‍ എന്നിവരുടെ രചനകളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്.
ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക.

വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുത്തിക്കുറിക്കുന്ന ആര്‍ക്കും മത്സരത്തിന്റെ ഭാഗമാകാം.

അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

  • ഞങ്ങള്‍ നല്‍കുന്ന 300 പുസ്തകങ്ങളില്‍ നിന്നും നിങ്ങള്‍ വായിച്ച 3 പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനം എഴുതൂ
  • നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
  • നിങ്ങളുടെ കുറിപ്പുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ പോസ്റ്റ് ചെയ്യണം
  • മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല

സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് 25, 000 രൂപയുടെ പുസ്തകങ്ങളാണ്. കൃതിയുടെ മികച്ച ഒരു വിലയിരുത്തലിലൂടെ ഇതുവരെ ആ പുസ്തകം വായിക്കാത്തവരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമായിരിക്കട്ടെ നിങ്ങളുടെ രചനകള്‍.

കൃതിയുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ഓരോ വായനക്കാരനും റിവ്യുവിലൂടെ സാധിക്കും. കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും കൃതിയെ മുന്‍നിര്‍ത്തിയുള്ള സംഭാഷണത്തിലേക്കും തുടര്‍ചര്‍ച്ചയിലേക്കും പ്രവേശിക്കാന്‍ ഒരു റിവ്യു സഹായിക്കുന്നു. ഒരു കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണ് ഓരോ റിവ്യുവും.

വായനയെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും ഇപ്പോള്‍ തന്നെ ടാഗ് ചെയ്യൂ, വായിക്കൂ, എഴുതൂ, സമ്മാനം നേടൂ

റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിനായി സന്ദര്‍ശിക്കുക

രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി സെപ്തംബര്‍ 3

Comments are closed.