DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം; പോയ വാരത്തെ വിജയികളെ പ്രഖ്യാപിച്ചു

പ്രിയ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിപ്പിച്ച ബുക്ക് റിവ്യൂ മത്സരത്തിലെ പോയവാരത്തെ വിജയികളെ പ്രഖ്യാപിച്ചു. റോസ് ജോര്‍ജ്, ലിജിന പി ഷഫീഖ്, ഐശ്വര്യ എം.വി എന്നിവരുടെ രചനകളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്. ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക.

കൃതിയുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ഓരോ വായനക്കാരനും റിവ്യുവിലൂടെ സാധിക്കും. കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും കൃതിയെ മുന്‍നിര്‍ത്തിയുള്ള സംഭാഷണത്തിലേക്കും തുടര്‍ചര്‍ച്ചയിലേക്കും പ്രവേശിക്കാന്‍ ഒരു റിവ്യു സഹായിക്കുന്നു. ഒരു കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണ് ഓരോ റിവ്യുവും.

Comments are closed.