DCBOOKS
Malayalam News Literature Website

എഴുത്തച്ഛന്‍ പുരസ്‌കാരജേതാവ് സക്കറിയക്ക് ആശംസകള്‍; സക്കറിയ ഹിറ്റ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍

 ZACHARIA Hits
ZACHARIA Hits

ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കി. ഇപ്പോള്‍ ഇതാ അദ്ദേഹത്തെ തേടി മറ്റൊരു അംഗീകാരം കൂടി, ‘എഴുത്തച്ഛന്‍ പുരസ്കാരം’. സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത 8 പുസ്തകങ്ങള്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സക്കറിയയുടെ സക്കറിയയുടെ നോവെല്ലകൾ , സക്കറിയയുടെ കഥകൾ, എന്റെ പ്രിയപ്പെട്ട കഥകൾ, തേൻ, വഴിപോക്കൻ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഒരു ആഫ്രിക്കൻ യാത്ര, അ എന്ന വേട്ടക്കാരന്‍ എന്നീ ടൈറ്റിലുകള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.