DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരി നാളെ മുതൽ

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരി ജൂലൈ 23 മുതല്‍ ആരംഭിക്കും. അതിവിപുലവും വൈവിധ്യമാര്‍ന്നതുമായ രാമായണ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആസ്​പദമാക്കി തയ്യാറാക്കിയ പ്രശ്‌നോത്തരിയില്‍ പ്രിയ വായനക്കാര്‍ക്ക് ജൂലൈ 25 വരെ പങ്കെടുക്കാം. അദ്ധ്യാത്മരാമായണമെന്ന മഹാഗ്രന്ഥത്തെ സമഗ്രമായി മനസ്സിലാക്കാൻ ഉതകുന്ന വിധത്തിലുള്ള ചോദ്യങ്ങളാണ് പ്രശ്നോത്തരിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭാഷാപരിചയം വര്‍ദ്ധിപ്പിക്കുവാനും രാമായണം എന്ന ഇതിഹാസത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഈ പ്രശ്നോത്തരി സഹായിക്കും. പിതൃ-പുത്രബന്ധങ്ങളുടെ പവിത്രതയും സഹോദരസ്നേഹത്തിന്റെ ഉജ്ജ്വലിതമായ മഹനീയതയും രാമായണം ഉദ്ഘോഷിക്കുന്നു. ജീവിത പരീക്ഷണങ്ങളില്‍പ്പെട്ടുഴലുന്ന ആദര്‍ശമൂര്‍ത്തിയായ രാമനും അഗ്‌നിപരീക്ഷയില്‍ മുഴുകുന്ന സീതയും ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ശക്തിയും ധൈര്യവും നല്‍കാന്‍ എന്നും നമുക്കു മുന്നിലുണ്ട്. കഠിനമായ ജീവിതവ്യഥകളെ സമചിത്തതയോടെ നേരിടാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന രാമായണം എന്ന ഇതിഹാസത്തെ കൂടുതല്‍ അറിയാം ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയിലൂടെ.

 

Comments are closed.