DCBOOKS
Malayalam News Literature Website

‘ബുദ്ധ’; മഹാമൗനത്തിന്റെ മുഴക്കങ്ങളിലൂടെ യാത്രികനായ ബുദ്ധനെ ദൃശ്യമാക്കുന്ന നോവല്‍

ചന്ദ്രശേഖര്‍ നാരായണന്റെ ‘ബുദ്ധ’ എന്ന നോവലിന് സുരേന്ദ്രന്‍ മങ്ങാട്ട് എഴുതിയ വായനാനുഭവം

പ്രാചീനഗോത്രങ്ങളില്‍ പ്രമുഖമായ ശാക്യഗോത്ര സമൂഹത്തില്‍പെട്ട ഗൗതമഗോത്രമായിരുന്നു സിദ്ധാര്‍ഥന്റേത്. ബുദ്ധകാലത്താണത്രേ സാമൂഹ്യമാറ്റങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നഗരങ്ങളും രാഷ്ട്രങ്ങളും പരിവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നുവന്നത്. സ്‌നേഹം, സമത്വം സഹോദര്യം എന്നീ തത്വങ്ങള്‍ ജനങ്ങളിലേക്ക് പകരാനും ചരിത്രത്തില്‍ സാമൂഹികമാറ്റങ്ങള്‍ക്ക് നിമിത്തമാകാനും ബുദ്ധനു കഴിഞ്ഞിരുന്നു.

Textദുഃഖം, അതില്‍നിന്നുമുള്ള മോചനം അതിനായാണ് ബുദ്ധന്റെ ആത്മനിഷ്ഠമായ പരിഹാരത്തിനായുള്ള അന്വേഷണം നീളുന്നത്. ജാതിവ്യവസ്ഥയേയും ബ്രാഹ്മണ പൗരോഹിത്യമേല്‍കോയ്മകളെയും നീരസിക്കുകയും , അവഗണിക്കുകയും ചെയ്യുന്ന ബുദ്ധന്‍ അഹിംസയിലൂടെ,കരുണയുടെ ബോധനങ്ങളിലൂടെ, വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുക യായിരുന്നു.

ത്രിപിടകങ്ങളായ (സുത്തപിടകം, വിനയപിടകം, അഭിധമ്മപിടകം) ബുദ്ധധര്‍മ്മതത്വങ്ങളെ ബാഹ്യമായി സ്പര്‍ശിച്ചു പോകുമ്പോള്‍ തന്നെ,ദൈവീകരണങ്ങള്‍ക്ക് അപ്പുറം യഥാതഥത്വംപ്രാപിച്ച മനുഷ്യനായ ബുദ്ധനെ നോവലില്‍ വരച്ചിടുകയാണ് കഥാകാരന്‍.

സിദ്ധാര്‍ത്ഥനില്‍നിന്നും ഗൗതമനിലൂടെ, ബുദ്ധനിലൂടെ, ബോധിസത്വനിലൂടെ, തഥാഗതനിലേക്കുള്ള യാത്രയാകുന്നു’ബുദ്ധ’. മഹാപ്രകൃതിയിലേക്ക്, ഭാഷണങ്ങളുടെയും അനന്തമായ മൗനമുദ്രിതമായ ദര്‍ശനങ്ങളുടെയും മുഖരിതമായ കാലത്തിലൂടെ, ആനന്ദനും പൃഥ്വിവിക്കും ഒപ്പം ഗൗതമബുദ്ധന്‍ നടന്നു നീങ്ങുന്നു….. പാരായണക്ഷമതയുള്ള, തെളിഞ്ഞ്, നിശ്ശബ്ദം, ജലനീലിമയിലെ ധ്യാനം പോലെ, ദീര്‍ഘമായി, മൃദുവായൊഴുകുന്ന ചെറുനദി പോലൊരു നോവല്‍…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.