DCBOOKS
Malayalam News Literature Website

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 200 നോവലുകളെ പരിചയപ്പെടുത്തുന്ന ‘മലയാള നോവല്‍ സാഹിത്യമാല’; പ്രീബുക്കുങ് ഉടന്‍ ആരംഭിക്കും!

DC Books Pre Publication

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 200 നോവലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ എത്ര എഴുത്തുകാരാണ്, എത്ര നോവലുകളാണ്, എത്രയെത്ര കഥകളും, കഥാപാത്രങ്ങളും, സ്ഥലങ്ങളുമൊക്കെയാണ് മനസിലേക്ക് ഓടിയെത്തുന്നത്. അവ ഒറ്റയിരിപ്പില്‍ ഒന്നു വായിക്കാന്‍, അല്ലെങ്കില്‍ അറിയാന്‍ വായിച്ചതും വായിക്കാന്‍ കഴിയാതെ പോയതുമായ ആ നോവലുകള്‍ തേടിപ്പിടിച്ച് ഒരിക്കല്‍ക്കൂടി വായിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുണ്ടാവുക?

മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും.

മലയാളത്തില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളില്‍നിന്ന് തീര്‍ച്ചയായും മലയാളികള്‍ വായിച്ചിരിക്കേണ്ട 200 നോവലുകള്‍ തിരഞ്ഞെടുത്ത് അവ
തരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍,കാരാട്ട് അച്യുതമേനോന്റെ വിരുതന്‍ ശങ്കു,ടി.രാമന്‍ നമ്പീശന്റെ കേരളേശ്വരന്‍, കെ നാരായണ ഗുരുക്കളുടെ ഉദയഭാനു തുടങ്ങി ഇനിയൊരിക്കലും പുതിയ പതിപ്പുകളുണ്ടാകാത്ത, മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായ നോവലുകളോടൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയുള്ള ശ്രേഷ്ഠനോവലുകളും പുസ്തകത്തിലുണ്ട്. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.

വായിച്ച നോവലുകളെക്കുറിച്ച് പില്‍ക്കാലേത്തക്കുവേണ്ടി കുറിപ്പുകളെഴുതി സൂക്ഷിക്കാത്തവര്‍ക്ക് ഓര്‍മ്മപുതുക്കാനും വായിക്കാത്തവയെ പരിചയപ്പെടാനും എക്കാലേത്തക്കുമുള്ള നോവല്‍സഞ്ചയം. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ഉടന്‍ ആരംഭിക്കുന്നു. 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് അപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍

  • 1000 ഡിസി റിവാര്‍ഡ് പോയിന്റ്‌സ്
  • രണ്ടുതവണ(1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം, കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500 ഡിസി റിവാര്‍ഡ് പോയിന്റ്‌സ് ലഭിക്കുന്നു.)
  • മൂന്നു തവണ (1000+600+600)=2200 രൂപ (90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 ഡിസി റിവാര്‍ഡ് പോയിന്റ്‌സ് ലഭിക്കുന്നു.)
  • സ്റ്റോറിടെല്‍ ഓഡിയോ ബുക്‌സ് മൂന്ന് മാസം  സൗജന്യമായി ആസ്വദിക്കാനുള്ള അവസരം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 99461 08448, 9946 108781, വാട്‌സ് ആപ് നമ്പര്‍  9946 109449ഓണ്‍ലൈനില്‍: www.onlinestore.dcbooks.com

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്കു ചെയ്യാവുന്നതാണ് വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

 

Comments are closed.