DCBOOKS
Malayalam News Literature Website

എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർ; ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ പി വി ഷാജികുമാർ

സിനിമയ്ക്കു വേണ്ടി മാത്രം എഴുതുന്ന എഴുത്തുകാരുടെ ഒരു തലമുറ നമുക്കുണ്ട്. പക്ഷേ, സിനിമാക്കാർ ഇപ്പോൾ മലയാളത്തിലെ നോവലിസ്റ്റുകളുടെയും കഥാകൃത്തുക്കളുടെയും പിറകെയാണ്. വിഷയത്തിൽ വിശദമായ ചർച്ചകളുമായി കഥാകൃത്തും തിരക്കഥാകൃത്തുമായ പി വി ഷാജികുമാറും എഴുത്തുകാരൻ ലിജീഷ് കുമാറും. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ. ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർ, പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:

Comments are closed.