DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സ്-പെന്‍ഗ്വിന്‍ ബുക്ക് ഫെയര്‍ നവംബര്‍ ഒന്നു മുതല്‍

കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ് പെന്‍ഗ്വിന്‍ ബുക്‌സുമായി സഹകരിച്ച് കേരളത്തിലുടനീളമുള്ള ശാഖകളില്‍ പെന്‍ഗ്വിന്‍ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നു. 2018 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 16 വരെയാണ് മേള സംഘടിപ്പിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ വായനക്കാരുടെ കൈകളില്‍ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള ആരംഭിക്കുന്നത്. പുസ്തകമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്തെ ഡി.സി ബുക്‌സ് ശാഖയില്‍ വെച്ച് ബഹു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഏറ്റവും വിപുലമായതും പുതിയതുമായ പുസ്തകങ്ങളുടെ വന്‍ ശേഖരമാണ് മേളയുടെ ഭാഗമായി കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് ശാഖകളില്‍ ഒരുക്കുന്നത്. കൂടാതെ മറ്റു പ്രമുഖ ഇംഗ്ലീഷ് പ്രസാധകരുടെ പുസ്തകങ്ങളും ഈ കാലയളവില്‍ ഡി.സി ബുക്‌സിലൂടെ ലഭ്യമാണ്. ഒപ്പം ആകര്‍ഷകമായ വിലക്കിഴിവില്‍ ഡി.സി ബുക്സിന്റെ പുസ്തകങ്ങളും നിങ്ങള്‍ക്ക് സ്വന്തമാക്കാം.ഡി.സി ബുക്സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ദീപാവലി 77 ധമാക്കാ ഓഫറും മോര്‍ ആന്റ് മോര്‍ ഓഫറും മേളയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.