DCBOOKS
Malayalam News Literature Website

കടല്‍ കടന്ന വായനകള്‍, വിവര്‍ത്തനകൃതികളിലെ 8 മാസ്റ്റര്‍പീസുകള്‍!

Rush Hours
Rush Hours

ലോകത്തിലെ ഇതിഹാസമായി മാറിയ 8 വിവര്‍ത്തനകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. 25% വരെ വിലക്കുറവില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.

ഇന്നത്തെ പുസ്തകങ്ങളെക്കുറിച്ച്

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ മാസ്റ്റര്‍പീസ് നോവല്‍. മാക്കോണ്ടയിലെ ബുവേന്‍ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്‍ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല്‍ റിയലിസമെന്ന മന്ത്രച്ചരടില്‍ കോര്‍ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്‍. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.

കോളറക്കാലത്തെ പ്രണയം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ ലോകപ്രശസ്തനായ സാഹിത്യകാരന്‍ മാര്‍ക്വിസിന്റെ അനന്യമായ മറ്റൊരു നോവല്‍. മാന്ത്രിക സൗന്ദര്യത്തിന്റെയും മാസ്മര പ്രണയത്തിന്റെയും ഭീതിദമായ മരണത്തിന്റെയും അന്തരീക്ഷം. വര്‍ത്തമാന രാഷ്ട്രീയാവസ്ഥകളുടെ വിമര്‍ശനോദ്ദിഷ്ടമായ ആഖ്യാനകൗശലം.

ആല്‍കെമിസ്റ്റ് , പൗലോ കൊയ്‌ലോ ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.

ഗോഡ്ഫാദര്‍, മാരിയോ പൂസോ പരിചയപ്പെടാം, ഒരേസമയം ഏകാധിപതിയും നിഷ്ഠുരനും കൊലയാളിയും കുടുംബസ്‌നേഹിയും പരോപകാരിയുമായ ഡോണ്‍ കോര്‍ലിയോണിയെ. അമേരിക്ക മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ഇറ്റാലിയന്‍ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ. ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാല്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തില്‍. വിവര്‍ത്തനം – ജോര്‍ജ് പുല്ലാട്ട്‌

അഗ്നിച്ചിറകുകള്‍, എപിജെ അബ്ദുള്‍ കലാം 1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന ‘ഭാരതരത്‌ന’മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് ‘അഗ്‌നിച്ചിറകുകൾ’ എന്ന പുസ്തകം . സുതാര്യതയാണ് ‘അഗ്‌നിച്ചിറകുകളുടെ’ മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്‌നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്‌നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.
കര്‍ണന്‍, ശിവാജി സാവന്ത് മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില്‍ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.
ദന്തസിംഹാസനം, മനു എസ് പിള്ള  ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.
ഇന്ത്യ ഗാന്ധിക്കു ശേഷം , രാമചന്ദ്ര ഗുഹ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയല്‍ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില്‍ അദ്ദേഹം വിവരിക്കുമ്പോള്‍ വായന ക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭ വമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യ പൂര്‍വ്വമായ രചന.

 

Comments are closed.